photo

നെടുമങ്ങാട്: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നും കൊവിഡ് കാലത്ത് കേരള സർക്കാർ നടത്തിയ മാതൃകാപരമായ പദ്ധതികൾ രാജ്യത്താകെ നടപ്പിലാക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ അനിൽ പറഞ്ഞു.കിസാൻ സഭ ബി.കെ.എം.യു സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ കർഷക ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.ജ്യോതി ബസുവിന്റെ അദ്ധ്യക്ഷതയിൽ അയിരൂപ്പാറ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ,അഡ്വ.രാധാകൃഷ്ണൻ,വി.ബി ജയകുമാർ, എസ്.രാജപ്പൻ നായർ,പി.കെ രാധാകൃഷ്ണൻ,കെ.വിജയൻ,കൊഞ്ചിറ മുരളീധരൻ,തീപുകൽ അനിൽകുമാർ,വെമ്പായം നുജൂം,എസ്.ആർ ഉണ്ണികൃഷ്ണൻ,എ.ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.