photo

നെടുമങ്ങാട് : ലക്ഷംവീട് കോളനി നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ന്യൂ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ആനാട് ഗ്രാമപഞ്ചായത്തിലെ വേട്ടംപള്ളിയിൽ ലക്ഷംവീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 17 വീടുകളുടെ പുനരുദ്ധാരണ ജോലികൾക്കായി 34 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓരോ വീടിനും 2 ലക്ഷം രൂപ വീതം ലഭിക്കും. ജില്ല, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാട് ജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ഷീജ , ആർ.ജെ. മഞ്ജു, ടി.കെ. മിനി, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.