lion
മുരുക്കുംപുഴ ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപിക ബെലിൻ ടീച്ചറെ ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ കോ ഓർഡിനേറ്റർ എ.കെ. ഷാനവാസ്‌ ആദരിക്കുന്നു

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ്‌ ക്ലബും കൾചറൽ ഓർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി ദേശീയ അദ്ധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ നിന്നു 1982ൽ വിരമിച്ച ബെലിൻ ടീച്ചർക്ക് ഭാരവാഹികൾ വസതിയിലെത്തി ആശംസകൾ നേർന്നു. ലയൺസ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ കോ ഓർഡിനേറ്റർ എ.കെ. ഷാനവാസ്‌ പൊന്നാട അണിയിച്ചു. പ്രൊഫ.എം. ബഷീർ, ഷാജിഖാൻ, ശശീന്ദ്രൻ, മോഹൻദാസ്, സജിത ഷാനവാസ്‌, അജിത മോഹൻദാസ്, സ്‌കൂൾ മാനേജർ അഡോൾഫ് ലോപ്പസ്, ലൈബ്രറിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.