lions
അദ്ധ്യാപകദമ്പതിമാരായ മണിലാലിനെയും രമാഭായിയെയും വർക്കല ലയൺസ് ക്ലബ് ഭാരവാഹികൾ ആദരിക്കുന്നു

വർക്കല:ലയൺസ് ക്ലബിന്റെ സീനിയർ അംഗവും മേൽവെട്ടൂർ ലാൽവില്ലയിൽ കെ.മണിലാൽ,ഭാര്യ ജി.രമാഭായി എന്നിവരെ വർക്കല ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അദ്ധ്യാപകദിനത്തിൽ അവരുടെ വസതിയിലെത്തി ആദരിച്ചു. നവതി ആഘോഷിച്ച കെ.മണിലാൽ ശിവഗിരി ഹൈസ്കൂൾ, വർക്കല ഗവ. ഹൈസ്കൂൾ, വെട്ടൂർ ആശാൻ മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി 28 വർഷവും ഭാര്യ രമാഭായി 32 വർഷവും അദ്ധ്യാപകരായി ജോലി ചെയ്തു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബി.ജോഷിബാസു ഇരുവരെയും പൊന്നാട അണിയിച്ചു. സെക്രട്ടറി സി.വി.ഹേമചന്ദ്രൻ,വി.ജയപ്രകാശ്,എം.സുരേഷ് കുമാർ എന്നിവരും സംബന്ധിച്ചു.