v

എസ്.എഫ്.ഐ വിദ്യാർത്ഥി ധർണ സംസ്ഥാന സെക്രട്ടറി കെ.സച്ചിൻദേവ് ഉദ്ഘാടനം ചെയ്യുന്നു.

വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ രണ്ട് ഡി.വെെ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ വിദ്യാർത്ഥി ധർണ നടത്തി.വർഷങ്ങളായി കോൺഗ്രസ് സംഘം വെഞ്ഞാറമൂട്ടിൽ നടത്തുന്ന ആക്രമണപരമ്പര അവസാനിപ്പിക്കുക,കൊലപാതകത്തിൽ പങ്കാളികളായ എല്ലാവരെയും അറസ്റ്റ് ചെയ്യുക, ഇരട്ട കൊലപാതകത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്കിനെകുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. വിദ്യാർത്ഥി ധർണ എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി സെക്രട്ടറി കെ.സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വിനീഷ്,സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,വാമനപുരം എം.എൽ.എ ഡി.കെ.മുരളി,സംസ്ഥാനകമ്മിറ്റി അംഗം സിനാൻ,എസ്.എഫ്.ഐ തിരു.ജില്ലാ കമ്മിറ്റി സെക്രട്ടറി റിയാസ് വഹാബ്,ജില്ലാപ്രസിഡന്റ് അഭിജിത് ജെ.ജെ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്. അഭിഷേക്,ഏര്യാ കമ്മിറ്റി പ്രസിഡന്റ് എസ്.കെ.ആദർശ്,സെക്രട്ടറി അഖിൽ കൊപ്പം,എം.ബി.വീണ തുടങ്ങിയവർ സംസാരിച്ചു.