ksta
നിയമനാംഗീകാരം നൽകാത്തതിൽ മനംനൊന്ത് അദ്ധ്യാപിക മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എ.ടി.എ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ

തിരുവനന്തപുരം: നിയമനാംഗീകാരം നൽകാത്തതിൽ മനംനൊന്ത് അദ്ധ്യാപിക മരിച്ച സംഭവത്തിൽ കെ.എ.ടി.എ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കൊല്ലം നിത്യസഹായ ഗേൾസ് സ്‌കൂളിലെ ഹിന്ദി അദ്ധ്യാപിക കല ഓസ്റ്റിൻ ഓണനാളിലാണ് ഹൃദയാഘാതത്താൽ മരിച്ചത്. അദ്ധ്യാപകനായിരുന്ന ഭർത്താവിന്റെ ആശ്രിത നിയമനത്തിൽ ജോലിയിൽ പ്രവേശിച്ച കലയ്ക്ക് ഒരു രൂപ ശമ്പളം പോലും ലഭിച്ചിരുന്നില്ല. ഈ സർക്കാർ അധികാരത്തിലേറിയ കാലം മുതൽ വിദ്യാഭ്യാസ വകുപ്പിൽ മുട്ടാത്ത വാതിലുകളില്ല.

കഴിഞ്ഞ നാലര വർഷമായി സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിതരായ അയ്യായിരത്തോളം അദ്ധ്യാപകർ നിയമനാംഗീകാരത്തിനായി കഷ്ടപ്പെടുകയാണ്. കെ.എ.ടി.എ

ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ, ഡോ.എൻ.ഐ.സുധീഷ് കുമാർ, കെ.ജയകുമാർ, എം.പോൾ, ബി. ശ്രീപ്രകാശ്, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി എം.സലാഹുദ്ദീൻ, ഷാനു ഫിലിപ്പ്, അലക്സ്, അജിതാ ജോയി, ആബേൽ, ഷാൻ തുടങ്ങിയവർ സംസാരിച്ചു.