ent

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും പിഴവുകൾ തിരുത്താനും അവസരം. www.cee.kerala.gov.in വെബ്സൈറ്റിലെ ‘KEAM-2020 Candidate Portal’ ലിങ്കിൽ കയറി പ്രൊഫൈൽ പേജിലെ ‘Memo Details’ ലിങ്കിൽ നിന്ന് പിഴവ് അറിയാം. ഫോട്ടോ, ഒപ്പ് എന്നിവയിൽ പിശകുള്ളവർക്കും ഫീസ് അടയ്ക്കാനുള്ളവർക്കും 7മുതൽ 10ന് വൈകിട്ട് 5വരെ സമയമുണ്ട്. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ ഇനി അവസരം നൽകില്ലെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഫാക്സ്, ഇ-മെയിൽ, തപാൽ വഴിയോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. ഹെൽപ്പ് ലൈൻ: 0471- 2525300