am

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ഇടപ്പള്ളി കാമ്പസിൽ പുതുതായി ആരംഭിക്കുന്ന ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലർ മെഡിസിന്റെ കീഴിൽ ആരംഭിക്കുന്ന ഈ കോഴ്സ് രാജ്യത്ത് ആദ്യത്തേതാണ്. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. അവസാന തീയതി: സെപ്തംബർ 28. കൂടുതൽ വിവരങ്ങൾക്ക്: http://www.amrita.edu/admissions/Nano.