തളിപ്പറമ്പ്: സുഹൃത്തിന്റെ പ്രായപൂർത്തിയെത്താത്ത മകളെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. കൂവേരി തേറണ്ടിയിലെ പീടികവളപ്പിൽ പി.വി. ദിഗേഷിനെ(32) യാണ് അറസ്റ്റുചെയ്തത്. 15 കാരിയായ പെൺകുട്ടിയെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് ഫോണിൽ നിരന്തരമായി വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ജൂലായ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പെൺകുട്ടി താമസിക്കുന്ന വീടിനുസമീപത്തെ റബ്ബർതോട്ടത്തിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി .

മേയ് മാസം ആദ്യദിവസവും പിന്നീട് ഒരാഴ്ച്ച കഴിഞ്ഞും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. പെൺകുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ നിർബന്ധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.