വിതുര: അദ്ധ്യാപക ദിനത്തിൽ പനയ്ക്കോട് വി.കെ. കാണി ഹൈസ്കൂളിന്റെ സ്ഥാപകൻ നാരായണൻ കാണിയുടെ മകനും ദീർഘകാലം അദ്ധ്യാപകനുമായിരുന്ന കൃഷ്ണൻ കാണിയെ കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മറ്റി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ. ബ്ലോക്ക് പ്രസിഡന്റ് മലയടി പി. പുഷ്പാംഗദൻ, മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. കണ്ടമത്ത് ഭാസ്കരൻ നായർ, രഘുനാഥനാശാരി, കെ.എൻ. അൻസർ ,തച്ചൻകോട് പുരുഷോത്തമൻ, ഉദയകുമാർ , വിജയരാജ് ,അഭിലാഷ് കിളിയന്നി കാരക്കാംതോട് രമേഷൻ , ഷിബു ചെട്ടിയാംപാറ തുടങ്ങിയവർ പങ്കെടുത്തു.