covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2655 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 40,162സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.

2433 പേർ സമ്പർക്ക രോഗികളാണ്. 220പേരുടെ ഉറവിടം വ്യക്തമല്ല. 61ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 2111പേർ രോഗമുക്തി നേടി. ഇന്നലെ 11മരണവും റിപ്പോർട്ട് ചെയ്തു.

590 കേസുകളാണ് തിരുവനന്തപുരം ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്.