train

തിരുവനന്തപുരം: കൊങ്കൺ പാതയിൽ തുരങ്കത്തിന്റെ അറ്റകുറ്റപ്പണി നീളുന്നതിനാൽ തിരുവനന്തപുരം– കുർള നേത്രാവതി സ്പെഷ്യൽ 15 വരെ റദ്ദാക്കി. ന്യൂഡൽഹി– തിരുവനന്തപുരം രാജധാനി സ്പെഷ്യൽ 13,15 തീയതികളിലും തിരുവനന്തപുരം– ന്യൂഡൽഹി രാജധാനി 15,17 തീയതികളിലും റദ്ദാക്കി. എറണാകുളം–നിസാമുദ്ദീൻ മംഗള 15 വരെ മഡ്ഗാവ്,പുണെ വഴി സർവീസ് നടത്തും. നിസാമുദ്ദീൻ– എറണാകുളം തുരന്തോ 12നും എറണാകുളം– നിസാമുദ്ദീൻ തുരന്തോ 15നും പുണെ,ഗുണ്ടക്കൽ,ജോലാർപേട്ട വഴി സർവീസ് നടത്തും.