nisa

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫീസ് സർക്കാർ നൽകുക, പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകരുടെ ശമ്പളം ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർ രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. സ്വകാര്യ സ്കൂളുകളുടെ ദേശീയ സംഘടനയായ നാഷണൽ ഇൻഡിപെന്റൻസ് സ്കൂൾ അലയൻസ് (നിസ) ആണ് സമരത്തിന് നേതൃത്വം കൊടുത്തത്. നിസ നാഷണൽ എക്സിക്യുട്ടീവ് മെമ്പറും ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്കൂൾസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ രാമദാസ് കതിരൂർ കരിദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിസ ദേശീയ പ്രസിഡന്റ് കുൽഭൂഷണൻ ശർമ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.ആർ.രൂപേഷ്‌, നുഫൈസ മജീദ്, ജഗത്‌മയൻ ചന്ദ്രപുരി, അബ്ദുൽ ഖാദിർ, ആർ.വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.