obit-photo

പുതുക്കാട്: ആദ്യകാല സിനിമാ നടനും രണ്ടാംകല്ല് നെന്മണിക്കര തോംസന്റെ മകനുമായ പോൾസൺ (69) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ : വത്സ.
മക്കൾ: പ്രിയദർശിനി, പ്രീത, പ്രീമ. മരുമക്കൾ: വിനോദ, റോയ്‌സ്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന പോൾസൺ വിരമിച്ച ശേഷമാണ് സിനിമയിലെത്തിയത്. പ്രേംനസീർ, ജയൻ എന്നിവരോടൊത്ത് സഹനടനായും, വില്ലനായും അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പം 22 ചിത്രങ്ങളിലും, ജയനോടൊപ്പം 22 ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പാലാട്ടുകോമൻ, അഹങ്കാരം തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനം.