നെയ്യാറ്റിൻകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കരുംകുളം എൻ.എസ്.എസ് കരയോഗ പരിധിയിലെ വിദ്യാർത്ഥികളെ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ കോട്ടുകാൽ കൃഷ്ണകുമാർ അനുമോദിച്ചു. കരയോഗം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, കരുംകുളം എൻ.എസ്.എസ് കരയോഗം ചെയർമാൻ കൈരളി ശ്രീകുമാർ, കൺവീനർ കെ. ബാബു, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.