പാലോട്: നന്ദിയോട് സർവീസ് സഹകരണ ബാങ്കിന്റെ പാലോട് പ്രഭാത സായാഹ്ന ശാഖയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് പാലോട് ആശുപത്രി ജംഗ്ഷനിൽ മന്ത്രി കടകംപള്ളി സരേന്ദ്രൻ നിർവഹിക്കും. ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ആദ്യ നിക്ഷേപ സ്വീകരണവും ലോക്കർ ഉദ്ഘാടനവും നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പേരയം ശശി സ്വാഗതം പറയുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സെക്രട്ടറി പി. ലതാകുമാരി നന്ദി പറയും.