കല്ലമ്പലം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ സി.ഐ.ടി.യു, കേരളാ കർഷകസംഘം, കെ.എസ്.കെ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ കിളിമാനൂർ ഏരിയയിൽ സംയുക്തപ്രക്ഷോഭം സംഘടിപ്പിച്ചു. കിളിമാനൂർ ഏരിയാതല ഉദ്ഘാടനം മടവൂർ പോസ്റ്റോഫീസിന് മുന്നിൽ കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ മടവൂർ അനിൽ അദ്ധ്യക്ഷനായി. കശുവണ്ടി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം ജി. രാജു, ജില്ലാ ജോയിന്റ് സെക്രട്ടറി ജി. വിജയകുമാർ, ഏരിയാ സെക്രട്ടറി കെ. വത്സലകുമാർ, ഏരിയാപ്രസിഡന്റ് ഇ. ഷാജഹാൻ, കർഷകസംഘം സംസ്ഥാനകമ്മറ്റിയംഗം എസ്. ഹരിഹരൻപിള്ള, കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എ. ഗണേശൻ, ഏരിയാ പ്രസിഡന്റ് എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, സെക്രട്ടറി ടി.എൻ. വിജയൻ എന്നിവർ പങ്കെടുത്തു.