കിളിമാനൂർ: കിളിമാനൂർ ഉപജില്ലാതല അദ്ധ്യാപക ദിനാഘോഷം ബി.ആർ.സി ഹാളിൽ നടന്നു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എൻ. രത്നകുമാർ മുൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.എസ്. സുരേഷ് ബാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി.ആറും ഡി.പി.ഒ സന്ധ്യയും അദ്ധ്യാപകദിന സന്ദേശങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ഷീബ. കെ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകരായ വൈശാഖ് കെ.എസ്, സി.ആർ.സി കോ ഓർഡിനേറ്റർ, റിസോഴ്സ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.