sand
മന്ത്രി ടി.പി രാമകൃഷ്ണൻ മിഥിലാജിന്റെ വീട്ടിൽ എത്തിയപ്പോൾ

വെഞ്ഞാറമൂട് :വെഞ്ഞാറമൂട് കൊല്ലപ്പെട്ട മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും വീടുകളിൽ സാന്ത്വനവുമായി മന്ത്രിമാരും നേതാക്കളുമെത്തി. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എളമരം കരീം എം.പി, പി.കെ ശ്രീമതി,കെ 'രാധാകൃഷ്ണൻ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ്, കെ.ജെ. തോമസ്, കെ.എൻ. ബാലഗോപാൽ, മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, ജി. സുധാകരൻ, കരകൗശല വികസന കോർറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ എന്നിവർ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഡി.കെ. മുരളി എം.എൽ.എ, ഇ.എ.സലിം, ആർ. അനിൽ, പി.ജി സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.