വിതുര: വിതുര പഞ്ചായത്ത് 20 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയവും ഐ.എസ്.ഒ പ്രഖ്യാപനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, പഞ്ചായത്തംഗങ്ങളായ സതീശൻ ബോണക്കാട്, കെ. രാധ, മഞ്ജുഷ ആനന്ദ്, പി. ശുഭ, സെക്രട്ടറി ബിജു ജോസഫ്, എസ്.എൻ. അനിൽകുമാർ, വിനീഷ് കുമാർ, രാധാമണി തുടങ്ങിയവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ലാലി സ്വാഗതം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുമായി സഹകരിച്ച ഐസർ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ, പൊലീസ് ഫയർഫോഴ്സ് എന്നിവരെ ആദരിച്ചു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സഹകരിച്ച വിതുര സഹകരണ ബാങ്കിനെയും ആദരിച്ചു.