തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജി. വിഷ്ണു, സി.എസ്. ചന്ദ്രകിരൺ, പി. അനുപ്കുമാർ, രാമേശ്വരം ഹരി, അനന്തു, വിപിൻ തുടങ്ങിയവർ പങ്കെടുത്തു.