puthukurichi
ചേരമാൻ തുരുത്ത് - പുതുക്കുറിച്ചി പാലം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യുന്നു

മുടപുരം: കഠിനംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ച ചേരമാൻ തുരുത്ത് - പുതുക്കുറിച്ചി പാലം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്‌തു. 80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. ചേരമാൻ തുരുത്തിനെയും പുതുക്കുറിച്ചിയെയും ബന്ധിപ്പിക്കുന്ന ഇടറോഡിൽ 9 മീറ്റർ വീതിലാണ് പുതിയ പാലം. പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.എം. അബ്ദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കവിത, കഠിനംകുളം ഗ്രാമപഞ്ചായത്തംഗം ഷെമി എന്നിവർ പങ്കെടുത്തു.