തിരുവനന്തപുരം: കരമന ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിട്ടാണ് ഓഡിറ്റോറിയത്തിന്റെ നവീകരണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽ.എ, നഗരസഭ മരാമത്ത് കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. പുഷ്പലത, വാർഡ് കൗൺസിലർ കരമന അജിത്, പ്രിൻസിപ്പൽ ഷീജ കെ.ആർ, ഹെഡ്മിസ്ട്രസ് വത്സലകുമാരി എന്നിവർ പങ്കെടുത്തു.