നെയ്യാറ്റിൻകര: ദേശീയപാതയിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇന്നു മുതൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടായിരിക്കുമെന്ന് നെയ്യാറ്റിൻകര എ.ടി.ഒ അറിയിച്ചു. നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓരോ പത്ത് മിനിട്ട് ഇടവിട്ട് ബസ് സർവീസ് ഉണ്ടായിരിക്കും. കാഞ്ഞിരംകുളം - ബാലരാമപുരം -തിരുവനന്തപുരം സർവീസുകൾ നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകൾ ഉപയോഗിച്ച് രാവിലെ 6.45 മുതൽ ഓരോ മണിക്കൂർ ഇടവിട്ട് കാഞ്ഞിരംകുളത്ത് നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടായിരിക്കും.