ചാവക്കാട്: മണത്തല ചാപ്പറമ്പ് നെടുംപറമ്പിൽ പരേതനായ വേലായുധന്റെ മകൻ ഉണ്ണിമോനെ (ഉണ്ണി, 45) ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഉണ്ണിമോൻ ആർട്ട് ഡയറക്ടറായിരുന്നു. പ്രവാസി മലയാളികൾ ഒരുക്കുന്ന റാന്തൽ വിളക്ക് എന്ന വെബ് സീരീസിന്റെ ആർട്ട് ഡയറക്ടർ ആയിരുന്നു. മീരാ മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന വെബ് സീരീസിന്റെ പ്രൊമോ ഗാനം ബാല താരം മീനാക്ഷിയുടെ ഒഫീഷ്യൽ പേജിലൂടെ കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. ഭാര്യ: നിഷ. മക്കൾ: ഭാവന, ഭാഗ്യലക്ഷ്മി.