ബാലരാമപുരം: നെല്ലിമൂട് ആർ.എസ്. മണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കാഞ്ഞിരംകുളം ശശി അദ്ധ്യക്ഷത വഹിച്ചു. ഓണക്കോടി, ഓണക്കിറ്റ്, സാധുജനങ്ങൾക്ക് ചികിത്സാ ധനസഹായം, ചുമട്ടുതൊഴിലാളികൾക്കുള്ള സഹായം എന്നിവയുടെ വിതരണവും എം.എൽ.എ നിർവഹിച്ചു. നെല്ലിമൂട് വസന്തകലാലയത്തിലെ ആദ്യകാല കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. യുവകവിയും അദ്ധ്യാപകനുമായ സുമേഷ് കൃഷ്ണൻ, സെക്രട്ടറി കോട്ടുകാൽ സുനിൽ, ബൈജു. എസ് മണി, ഗ്രന്ഥശാല പ്രസിഡന്റ് എസ്. രാജു, എൻ.എൽ. ശിവകുമാർ, ശശിധരൻ, സദാനന്ദൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് രവി, ദേവൻ നെല്ലിമൂട്, ശ്രീകുമാർ എന്നിവർ സംസാരിച്ചു. കർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് ടിവിയും നൽകി.