kera

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വീഡിയോ ഡോക്യുമെന്ററികൾ നിർമ്മിക്കാൻ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ തനതുഫണ്ടിൽ നിന്ന് ചെലവഴിക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വരെയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് രണ്ടര ലക്ഷം രൂപ വരെയും ജില്ലാ പഞ്ചായത്തുകൾക്ക് അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കാം. മുനിസിപ്പാലിറ്റികൾക്ക് രണ്ടര ലക്ഷം രൂപ വരെയും കോർപറേഷനുകൾക്ക് അ‌ഞ്ച് ലക്ഷം രൂപയും ചെലവിടാം.