നെടുമങ്ങാട് : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ശാന്തിതീരം ക്രിമിറ്റോറിയം രണ്ടാം യൂണിറ്റ്, പാളയത്തിൻമുകൾ കുടിവെള്ള പദ്ധതി, തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാല മന്ദിരം, കുന്നുംപുറം - പാളയത്തിൻകുഴി റോഡ്, കരിപ്പൂര് ക്ഷേത്രം - തോട്ടരികം റോഡ്, കാവുനട - കന്യാകോട് റോഡ് എന്നിവയുടെ ഉദ്‌ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സി. ദിവാകരന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറയും. അഡ്വ. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പൽ എൻജിനീയർ കൃഷ്‌ണകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ.ആർ. ജയദേവൻ, ലേഖ വിക്രമൻ, പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്‌കുമാർ, റഹിയാനത്ത്‌ ബീവി, കെ. ഗീതാകുമാരി തുടങ്ങിയവർ പങ്കെടുക്കും.