mathew-t-thomas

തിരുവനന്തപുരം: മുൻ മന്ത്രി മാത്യു ടി. തോമസ് എം.എൽ.എ വീണ്ടും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജനതാദൾ (എസ്) ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയെ സന്ദർശിക്കുന്നതിന് മുന്നോടിയായി തിരുവല്ലയിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി എത്തിയിരുന്നു. പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ദേവഗൗഡയെ സന്ദർശിച്ചു മടങ്ങിയെത്തിയ ശേഷം തിരുവല്ല ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്വാറന്റൈനിൽ പോകുന്നതെന്ന് മാത്യു ടി. തോമസ് അറിയിച്ചു. നേരത്തെയും മാത്യു ടി. തോമസ് സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.