indirira

പൂവച്ചൽ: കോൺഗ്രസ് നേതാവും മുൻ പൂവച്ചൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ വീരണകാവ് പാറോട്ടുകോണം അമൃതപുരിയിൽ ഇന്ദിരാപരമേശ്വരൻ (70)നിര്യാതയായി.എ.പരമേശ്വരന്റെ ഭാര്യയും പ്രസിദ്ധ ജ്യോത്സ്യനായിരുന്ന നെച്ചൂർ കേശവന്റെ മകളുമാണ്. പുലയനാർ കോട്ട ആയുർ വെൽത്ത്‌ ആയുർവേദ ക്ലിനിക് ഉടമ ഡോ. ജയഹരി മകനും നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ നഴ്സ് ജ്യോതി മകളുമാണ്.