തിരുവനന്തപുരം: അടുത്ത വർഷം സിനിമാ പ്രവേശത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69ാം പിറന്നാൾ. ഓരോ പിറന്നാൾ ദിനത്തിലും മമ്മൂട്ടിക്ക് പ്രായം കുറയുകയാണെന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്. കൊച്ചിയിലെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കും ചെറുമക്കൾക്കുമൊപ്പമാണ്
' ഈ ചുള്ളൻ" ചെക്കന്റെ പിറന്നാൾ ആഘോഷം.
ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആഘോഷം പാടില്ലെന്നാണ് സുഹൃത്തുക്കളോടും ആരാധകരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. എങ്കിലും വാപ്പച്ചിക്ക് സർപ്രൈസ് ഒരുക്കാനുള്ള ശ്രമത്തിലാണ് മകനും നടനുമായ ദുൽക്കർ സൽമാൻ. പിറന്നാളിനോട് അനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.