t

തിരുവനന്തപുരം: ഗുണ്ടാ പ്രവർത്തനം തടയുന്നതിനായി നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സിറ്റി പൊലീസ് നടത്തുന്ന റെയ്ഡിൽ വലിയതുറ സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസ് പ്രതി പിടിയിലായി. ബാലനഗർ സ്വദേശി സുമേഷാണ് (33) അറസ്റ്റിലായത്. കേശവദാസപുരം മോസ്‌ക് ലൈനിൽ നാടൻ ബോംബ് പൊട്ടിയ സംഭവത്തിലെ നാലാം പ്രതിയും ഇന്നലെ പൊലീസ് പിടിയിലായി. ഞാണ്ടൂർക്കോണം സ്വദേശി ദീപുവിനെയാണ് (35) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്‌തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. മെഡിക്കൽകോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.