sa

ഉദ്ഘാടനം 9ന് മുഖ്യമന്ത്രി നിർവഹിക്കും

സ്റ്റേഷൻ മന്ദിരം സന്ദർശിച്ചു ആധുനിക സൗകര്യങ്ങളോടെ

വർക്കല: വർക്കല പൊലീസ് സ്റ്റേഷനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്തംബർ 9ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഡ്വ. വി. ജോയി എം.എൽ എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എൻ. നവപ്രകാശ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. ഷാജഹാൻ, എ.എസ്.പി.ഇ.എസ് ബിജുമോൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, കൗൺസിലർ ശുഭാഭദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. റൂറൽ എസ്.പി ബി.അശോകൻ സ്വാഗതവും വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ നന്ദിയും പറയും.

ഡി.ജി.പി സന്ദർശനം നടത്തി

പുതിയ മന്ദിരം ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദർശിച്ചു. റൂറൽ എസ്.പി ബി. അശോകൻ, അഡ്വ.വി. ജോയി എം.എൽ.എ, വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്‌.ഐ അജിത്ത് കുമാർ, ജൂനിയർ എസ്.ഐ രാഹുൽ, ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ, ജയപ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റേഷനിൽ എത്തിയ ഡി.ജി.പിയെ ഗാർഡ് ഒഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. സ്റ്റേഷൻ പരിസരത്തെ പുതിയ കൃഷിത്തോട്ടവും ചിൽഡ്രൻസ് പാർക്കും പുതിയ മന്ദിരത്തിലെ ക്രമീകരണങ്ങളും ഡി.ജി.പി വിലയിരുത്തി.

പുതിയ മന്ദിരം രണ്ടുനിലകളിൽ

ഒരുകോടി മുപ്പത്തൊൻപതു ലക്ഷത്തി അൻപതിനായിരം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. അധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല പൂജപ്പുര ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. ആർക്കിടെക് പത്മശ്രീ ജി. ശങ്കറാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. 7254 ചതുരശ്ര അടിയിലായി രണ്ടുനിലയുള്ള കെട്ടിടമാണ് നഗര മദ്ധ്യത്തിൽ ഒരുങ്ങിയത്.