kulathoor

പാറശാല: കുളത്തൂർ പഞ്ചായത്തിലെ ഗവ. ആർട്സ് ആൻഡ് കോളേജിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിൽ ആദ്യഘട്ടത്തിൽ സേവനമനുഷ്ടിച്ച ആരോഗ്യ പ്രവർത്തകരെ കുളത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡങ്സ്റ്റൺ സി. സാബു, സെക്രട്ടറി സന്തോഷ്, വാർഡ് മെമ്പർ അജിത് എം.പി, നോഡൽ ഓഫീസർ ജ്യോതി, സെന്ററിലെ വോളന്റിയർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.