തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എ സോഷ്യോളജി പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആതിരയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അഭിനന്ദിച്ചു. വീഡിയോ കോൾ വഴിയാണ് മന്ത്രി ആതിരയെ അഭിനന്ദിച്ചത്. കരിക്കകത്തെ ആതിരയുടെ വീട്ടിലെത്തിയ കരിക്കകം കൗൺസിലർ ഹിമസിജിയുടെ മൊബൈൽ ഫോണിലൂടെയാണ് മന്ത്രി ആതിരയോട് സംസാരിച്ചത്.