നെടുമങ്ങാട് : കെ.പി.എം.എസ് പരുത്തിക്കുഴി ശാഖയുടെ ഭക്ഷ്യധാന്യ കിറ്റ് സഹായ വിതരണം വൈദ്യ രത്‌നം പാലവേലത്താൻ ശ്യാമളകുമാരിയെ ആദരിക്കലും നടന്നു.ആര്യനാട് യൂണിയൻ പ്രസിഡന്റ് സുനിൽ വിതുര ഉദ്‌ഘാടനം ചെയ്തു.ഓണക്കോടി വിതരണം ഉഴമലയ്ക്കൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് . സുനിൽകുമാർ നിർവഹിച്ചു.കിറ്റ് വിതരണം കെ.പി.എം.എസ് ആര്യനാട് യൂണിയൻ സെക്രട്ടറി ബൈജു കുളക്കോട് നിർവഹിച്ചു.ശാഖാ പ്രസിഡന്റ് അനിൽകുമാർ കാരനാട് അധ്യക്ഷനായി.ശാഖാ സെക്രട്ടറി ബിനു പരുത്തിക്കുഴി സ്വാഗതം പറഞ്ഞു.