kovalam

കോവളം: മുട്ടയ്ക്കാട് ജംഗ്ഷനിൽ കോൺഗ്രസ് സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതായി പരാതി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തി തിരുവല്ലം പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് പനങ്ങോട് ജംഗ്ഷൻ മുതൽ മുട്ടയ്ക്കാട് ജംഗ്ഷൻ വരെ പ്രതിഷേധ പ്രകടനം നടത്തും.