കല്ലമ്പലം: പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒറ്റൂർ മണമ്പൂർ ഞായലിൽ ശ്യാംനിവാസിൽ ശ്യാംകുമാർ (28) ആണ് അറസ്റ്റിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽകയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ഇറങ്ങിയോടിയ ഇവരെ പിന്തുടർന്ന് മുടിയിൽ ചുറ്റിപിടിച്ചു തറയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായാണ് കേസ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർമാരായ ഗംഗാപ്രസാദ്, ജയൻ, എസ്.സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.