nssktda

കാട്ടാക്കട:കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് യൂണിയൻ ആസ്ഥാനത്തും യൂണിയന് കീഴിലെ കരയോഗങ്ങളിലും വൈവിദ്ധ്യമാർന്ന പരിപാടികൾ നടത്തി.യൂണിയൻ ആസ്ഥാനത്തുനടന്ന ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഡി.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിയൻ കമ്മിറ്റിയംഗങ്ങളായ എൻ.മണികണ്ഠൻ നായർ,എ.നാരായണൻ നായർ,ആർ.വിജയൻ,വി.വിവേകാനന്ദൻ നായർ,എം.മഹേന്ദ്രൻ,എസ്.മാധവൻ നായർ,ബി.ജയകുമാർ,കെ.ഗംഗാധരൻ നായർ,പ്രതിനിധി സഭാമെമ്പർ എം.രാജഗോപാലൻ നായർ എന്നിവർ സംസാരിച്ചു.