വിതുര:പൊന്നാംചുണ്ട് വാർഡിലെ ഈഞ്ചപ്പുരിയിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.വേലപ്പൻ,പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷആനന്ദ്, വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ,മണിതൂക്കി വാർഡ് മെമ്പർ കെ. രാധ,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,മുൻ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വിനീഷ് കുമാർ,ലേഖകുമാരി,സുജിത, സന്തോഷ്,ഷാഫി,സുരേഷ്കുമാർ,ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.