വിതുര:തൊളിക്കോട് ഗവൺമെന്റ് പി.എച്ച്.സിയിൽ ഇന്നലെ ആന്റിജൻ ടെസ്റ്റ്‌ ക്യാമ്പ് നടത്തി.50 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി.അമ്പത് പേർക്കും നെഗറ്റീവ് റിസൽട്ട് ലഭിച്ചു.പഞ്ചായത്തിൽ നിലവിൽ 16 പേർക്ക് കൊവിഡ് പോസിറ്റീവാണ്.ആകെ 58 പേർക്ക് രോഗം ബാധിച്ചിരുന്നു.42 പേർ രോഗമുക്തി നേടി.പഞ്ചായത്തിലെ ചായം,തോട്ടുമുക്ക്,പുളിമൂട് വാർഡുകൾ ഹോട്ട് സ്പോട്ടുകളാണ്.കണ്ടെയ്‌ൻമെന്റ് സോണുകളായിരുന്ന പനയ്‌ക്കോട്,കണിയാരംകോട്,തൊളിക്കോട് വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. തോട്ടുമുക്ക് വാർഡിൽ വിതുര കൃഷി ഓഫീസർ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എട്ടു പേരും രോഗമുക്തി നേടി. നിലവിൽ കൊവിഡ് രോഗികളുള്ള വാർഡുകൾ ചായം-7,തേവൻപാറ-3,പുളിച്ചാമല-3,പുളിമൂട്-2,തൊളിക്കോട് ടൗൺ-1.