തിരുവനന്തപുരം:നെട്ടയം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച നഗരസഭയുടെ വട്ടിയൂർക്കാവ് സോണൽ ഓഫീസിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് നിലകളാണ് കെട്ടിടത്തിനുള്ളത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ഓരോ വാർഡുകളിലും 10 കോടി രൂപയുടെ മരാമത്ത് പണികളാണ് ഇതിനോടകം ഭരണസമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുള്ളതെന്ന് സോണൽ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത മേയർ കെ.ശ്രീകുമാർ പറഞ്ഞു. വി.കെ.പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി.ബാബു,എസ്.പുഷ്പലത,പാളയം രാജൻ, കൗൺസിലർമാരായ പി.രാജിമോൾ,ടി.ബാലൻ,വിജയകുമാർ എന്നിവർ പങ്കെടുത്തു.