നാഗർകോവിൽ: തക്കലയിൽ മോട്ടോർ ബൈക്ക് ലോറിയിൽ ഇടിച്ച രണ്ട് യുവാക്കൾ മരിച്ചു. മൂലച്ചൽ സ്വദേശി സതീഷ് (20),സേതുപതി (21) എന്നിവരാണ് മരിച്ചത്.ഞാറാഴ്ച്ച രാത്രി ആയിരുന്നു സംഭവം.രണ്ട് പേരും അഴകിയ മണ്ഡപത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ മേക്കമണ്ഡപത്തുവച്ച് ലോറിയിൽ ഇടിക്കുകയായിരുന്നു.ബൈക്കിൽ നിന്ന് തെറി്ച്ചു വീണ രണ്ട് പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.ബൈക്ക് ഓടിച്ചത് സേതുപതി ആയിരുന്നു.