തിരുവനന്തപുരം: ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ടോമിൻ ജെ. തച്ചങ്കരി, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതല ഏറ്റെടുത്തു. സംസ്ഥാന ക്രൈംബ്രാഞ്ച് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികെയാണ് അദ്ദേഹത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
കോഴിക്കോട്,ആലപ്പുഴ,ഇടുക്കി,എറണാകുളം,പാലക്കാട്,കണ്ണൂർ ജില്ലകളിൽ പൊലീസ് മേധാവിയായും പൊലീസ് ആസ്ഥാനത്തിന്റെ എ.ഡി.ജി.പി,ട്രാൻസ്പോർട്ട് കമ്മീഷണർ,ഫയർഫോഴ്സ് മേധാവി എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.