കടയ്ക്കാവൂർ: വാടകവീട്ടിൽ മരിച്ചു കിടന്ന ഓട്ടോഡ്രൈവർ അഞ്ചുതെങ്ങ് ചന്ദ്രിക വിലാസത്തിൽ ലംബോധരന് (74) കൊവിഡ് .നെടുങ്ങണ്ട തിട്ടയിൽ വീട്ടിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു . അഞ്ചുതെങ്ങ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ ലംബോധരൻ ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയായിരുന്നു. സുഖമില്ലാതായതോടെ, ഓട്ടോ ഉടമസ്ഥനെ ഏൽപ്പിച്ചശേഷം വാടകവീട്ടിൽ കഴിയുക യായിരുന്നു. ആസ്ത്മരോഗികൂടിയായിരുന്നു ഇയാൾ. രോഗംമൂർച്ചിച്ചതോടെ നാട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.കൊവിഡ് സംശയിക്കുകയും മെഡിക്കൽകോളേജിലേക്ക് അയയ്ക്കുകയും ചെയ്തെങ്കിലും മെഡിക്കൽ കോളേജിൽ പോകാതെ വാടക വീട്ടിൽ കഴിയുക യായിരുന്നു. പുറത്തു കാണാത്തതിനാൽ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് വന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരുന്നു.