മൂതല ഗവ.എൽ.പി സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിക്കുന്നു
കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മൂതല ഗവ. എൽ.പി.എസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം സ്‌കൂളിൽ ചേർന്ന യോഗത്തിൽ വി.ജോയി എം.എൽ.എ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ഒരുകോടി രൂപയാണ് അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹസീന,സ്‌കൂൾ എച്ച്.എം. മനോജ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബേബിസുധ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അബുത്താലിബ്,പുഷ്പലത,വാർഡ് മെമ്പർമാരായ പ്രസന്ന ദേവരാജൻ,മിനികുമാരി,പള്ളിക്കൽ നസീർ,ഷീജ ജി.ആർ.,നിസാമുദ്ദീൻ,പഞ്ചായത്ത് സെക്രട്ടറി ഷിജിമോൾ,പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സി. എൻജിനീയർ ജോൺ കെന്നത്ത്,എ.ഇ. പ്രീജ,സീന,എം.എ.റഹീം,സജീബ് ഹാഷിം എന്നിവർ പങ്കെടുത്തു.