അമരവിള: കളത്തറയ്ക്കൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമിയുടെ 167-ാം ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ കരയോഗം പ്രസിഡന്റ് വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാധാകൃഷ്ണൻ, ആർ. കൃഷ്ണൻ നായർ, ജി. സതീഷ് കുമാർ, പി.എസ്. പത്മകുമാർ, ബി.കെ. സതീഷ്, എസ്. ഗോപകുമാർ, കെ.എൽ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.