തിരുവനന്തപുരം: ആദി ശങ്കര ശിഷ്യ പരമ്പരയിലെ സന്യാസിയും ഇടനീർ മഠാധിപതിയുമായ കേശവാനന്ദ ഭാരതി സ്വാമിയുടെ സമാധിയിൽ മുഞ്ചിറമഠം സ്ഥാനീയർ കൗൺസിൽ അനുശോചിച്ചു. ആത്മീയതയിൽ ഊന്നിയ ഭൗതിക സേവനം മുഖമുദ്രയാക്കിയ മഹദ് വ്യക്തിയായിരുന്നു സ്വാമികളെന്ന് യോഗം വിലയിരുത്തി. ശങ്കര ഭക്തർക്കും അദ്വൈത മതക്കാർക്കും തീരാനഷ്ടമാണ് സ്വാമികളുടെ സമാധിയെന്ന് സ്ഥാനീയർ കൗൺസിൽ ചെയർമാൻ കിഴക്കേ ചെറുമുക്ക് നാരായണൻ നമ്പൂതിരി പറഞ്ഞു.സ്ഥാനീയർ കൗൺസിൽ സെക്രട്ടറി മഹേശ്വരൻ നമ്പൂതിരി,അഡ്മിനിസ്ട്രേഷൻ സെക്രട്ടറി രാജേഷ് ആർ.നായർ,സ്ഥാനീയർ കൗൺസിൽ അംഗം പന്തൽ വൈദികൻ ശങ്കരൻ നമ്പൂതിരി, സ്ഥാനീയർ കൗൺസിൽ അംഗം ചെറുവള്ളി നാരായണൻ നമ്പൂതിരി,സ്ഥാനീയർ കൗൺസിൽ അംഗം എ.സി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.