venjaramood-murder

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ഡി .വൈ. എഫ് .ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണ ദിവസം രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിൽ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരുമടക്കം ഒൻപത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ ഷജിത്, നജീബ്, അജിത്, സതി മോൻ, സജീവ്, സനൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

അൻസർ ,പ്രീജ , ഉണ്ണി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.രണ്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കണ്ടെത്തലിലാണ് പ്രീജയ അറസ്റ്റ് ചെയ്തത്.സജീവ്, സനൽ, അൻസർ, ഉണ്ണി എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവർ നാലു പേരും ചേർന്ന് വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർ സംഭവ സ്ഥലത്ത് എത്തുകയും കൊല ചെയ്തവർക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയുമായിരുന്നു. പ്രതികളെ സംഭവസ്ഥലത്തും, ഗുഢാലോചന നടന്ന സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.