നെയ്യാറ്റിൻകര: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അരുവിപ്പുറം ക്ഷേത്രത്തിന്റെ നേതൃത്വത്തിലുള്ള ഗുരുവിന്റെ തപോഭൂമിയായ കൊടിതൂക്കി മലയിൽ പുതുതായി സമർപ്പിച്ച ഗുരുക്ഷേത്രത്തിന്റെ 5-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 6 ന് ഗുരുപൂജയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. മഹാഗണപതി ഹോമം, ഉഷപൂജ, ഗണപതി പൂജ, കലശാഭിഷേകം, കലശപൂജ, ഗണപതി ഹോമം, മഹാ ശാന്തി ഹോമം എന്നിവ നടക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങുകൾക്ക് ശിവഗിരി മഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ, ശിവഗിരി മഠം തന്ത്രി നാരായണ പ്രസാദ്, നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ക്ഷേത്ര പൂജാരി ഭാർഗവൻ ശാന്തി തുടങ്ങിയവർ പങ്കെടുക്കും.